
പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്
- സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കോഴിക്കോട് നടത്തിയ സ്രവ പരിശോധനയിൽ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയത്.

സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 30 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 97 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
CATEGORIES News