റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നു മുതൽ അപേക്ഷിക്കാം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നു മുതൽ അപേക്ഷിക്കാം

  • അപേക്ഷ ഇന്ന് മുതൽ ഈ മാസം 15 വരെ ഓൺലൈനായി നൽകാം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനനാ കാർഡിലേക്ക് മാറാൻ അവസരം. വെള്ള, നീല റേഷൻ കാർഡുകളുള്ളവരിൽ അർഹരായവർക്ക് മുൻ ഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം.

അപേക്ഷ ഇന്ന് മുതൽ ഈ മാസം 15 വരെ ഓൺലൈനായി നൽകാം. അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോജിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in)വഴിയോ അപേക്ഷിക്കാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം. സംസ്ഥാനത്ത് നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് ഉള്ളത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )