
കെ.എസ്.എസ്.പി. എ യുടെ ജീവിത സമരയാത്ര നാലാം ദിവസത്തെ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു
- ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തിൽ ജില്ലാ കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു.
കൊയിലാണ്ടി: – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഎൽ ഡി.എഫ്സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാനഅധ്യക്ഷൻ എം.പി. വേലായുധനൻനയിക്കുന്ന ജീവിത സമരയാത്രയുടെ നാലാം ദിവസത്തെ യാത്രയുടെ ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തിൽ ജില്ലാ കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.എം. രാജൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ല പ്രസിഡൻ്റ് പി.എം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മുരളീധരൻ N, DCC സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, പി.സി.സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ബാബുരാജ് പി ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ചു.

വിവിധ മണ്ഡലങ്ങൾക്കു വേണ്ടി രാജീവൻ ഒതയോത്ത്, സത്യൻ കെ.ടി, മോഹൻദാസ് കെ.ടി, രവീന്ദ്രൻമണമൻ, കിഴക്കയിൽരമേശൻ, രാധാകൃഷ്ണൻ എന്നിവർ ഹാരാർപ്പണം നടത്തി. സംഘടനാ നേതാക്കളായ ടി.വിനയ ദാസ്, ടി.വി.ഗംഗാധരൻ, ഹരിദാസൻ മാസ്റ്റർ, കെ. രാമകൃഷ്ണൻ, എം.വാസന്തി എന്നിവർ ജഥാ അംഗങ്ങളായി അനുഗമിച്ചു. കെ.സി. ഗോപാലൻ മാസ്റ്റർ, ടി.കെ കൃഷ്ണൻ, പ്രേമകുമാരി എസ്.കെ, ബാലൻ ഒതയോത്ത്, വത്സരാജ് പി എന്നിവർ നേതൃത്വം നൽകി. ശിവദാസൻ വാഴയിൽ നന്ദി രേഖപ്പെടുത്തി.
