
സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത
- സാധാരണയുള്ളതിനേക്കാൾ 2 °C മുതൽ 3°c വരെ താപനില ഉയരാനാണ് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പകൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണയുള്ളതിനേക്കാൾ 2 °C മുതൽ 3°c വരെ താപനില ഉയരാനാണ് സാധ്യത.ഇന്നലെ രാജ്യത്തെ ഉയർന്ന ചൂട് കൊല്ലം പുനലൂരിൽ രേഖപ്പെടുത്തി.

പകൽ 11 മണി മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങി നിരവധി നിർദേശങ്ങൾ നൽകുന്നുണ്ട്.
CATEGORIES News