
അതിരപ്പിള്ളിയിൽ കാട്ടാന കാർ ആക്രമിച്ചു
- കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂർ:അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചു. കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . അമ്പലപ്പാറ പെൻസ്റ്റോക്കിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആക്രമിച്ചത്. കാറിൻ്റെ ബോണറ്റിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . ആക്രമണ സമയത്ത് കാറിനകത്ത് വിനോദസഞ്ചാരികൾ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു. ആക്രമണശേഷം ആന റോഡിൽ നിലയുറപ്പിച്ചതോടെ നിരവധി വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിക്കിടന്നത്. ഒടുവിൽ മലക്കപ്പാറ പോലീസും വനംവകുപ്പും എത്തി ആനയെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
CATEGORIES News