
അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ
- സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോർട്ടിൽ പറയുന്നു
പാലക്കാട്: മലമ്പുഴയിൽ 12കാരനെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എ.ഇ.ഒയുടെ റിപ്പോർട്ട്. പീഡനവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോർട്ടിൽ പറയുന്നു. കാരണം മറച്ചുവെച്ചു.വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നവംബർ 18ന് തന്നെ വിവരം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ, സ്കൂൾ അധികൃതർവിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം പിറ്റേന്ന് നവംബർ 19ന് അധ്യാപകനിൽനിന്നും രാജി എഴുതിവാങ്ങി. പക്ഷേ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ട്.
CATEGORIES News
