
അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി ജലീൽ
- എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത്
മലപ്പുറം: അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി കെ.ടി ജലീൽ. രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു.എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത് . നിലവിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്. അനുകൂല സമീപനം സ്വീകരിച്ച കോളജ് മാനേജർ സർവീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചു .

അതിനിടെ സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാനുള്ള ജലീലിന്റെ ശ്രമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗവർണർക്ക് പരാതി നൽകി. പെൻഷൻ വാങ്ങാൻ ശ്രമിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ജലീലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നും കാണിച്ചാണ് പരാതി. സർവീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകി.
