അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് തടയിടാനൊരുങ്ങി ഗതാഗത വകുപ്പ്

അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് തടയിടാനൊരുങ്ങി ഗതാഗത വകുപ്പ്

  • മാർച്ച് 31 നു മുൻപ് യൂസ്‌ഡ് കാർ ഷോറൂമുകൾ ഒതറൈസേഷൻ നേടണം

തിരുവനന്തപുരം:സംസ്ഥാനത്തെ അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ഇനി പിടിവീഴും. പെരുകുന്ന അനധികൃത ഷോറൂമുകൾ അംഗീകാരമില്ലാത്ത ഷോറൂമുകൾ വഴി വാഹന വിൽപന നടത്തിയാൽ കർശന നടപടിയാകും . അതേ സമയം മാർച്ച് 31 വരെ യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് അംഗീകാരം ലഭിക്കും.
ആർസി ഉടമകളുടെ പേര് മാറ്റാതെ യൂസ്‌ഡ് കാർ ആൻഡ് ബൈക്ക് ഷോറൂമുകൾ വാഹനങ്ങൾ വിൽക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇത് തടയാൻ കൂടി വേണ്ടിയാണു ഓതറൈസേഷൻ നിർബന്ധമാക്കുന്നത്. ഇതോടെ പൊതുജനങ്ങൾ വാഹനങ്ങൾ ഷോറൂമുകൾക്ക് വിറ്റാൽ ആർസി ബുക്ക് ഷോറൂമിന്റെ പേരിലാകും.

മാർച്ച് 31 നു മുൻപ് യൂസ്‌ഡ് കാർ ഷോറൂമുകൾ ഒതറൈസേഷൻ നേടണം. അതിനുശേഷവും ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി ഉണ്ടാകും.ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി.അംഗീകാരമില്ലാത്ത യൂസ്‌ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രം സർക്കാരിന്റെ എം പരിവാഹന വെബ്സൈറ്റ് വഴി ആണ് അംഗീകാരത്തിനു അപേക്ഷിക്കേണ്ടത്. 2500 രൂപ അപേക്ഷ ഫീസ്. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് സ്ഥാപനങ്ങൾ മുന്നിൽ പ്രദർശിപ്പിക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യം ഉണ്ടാകണം. റോഡിൽ പാർക്ക് ചെയ്തുതു വിൽപന നടത്തുന്ന ഷോറൂമുകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന് നടപടി എടുക്കുകയും ചെയ്യും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )