അപകടം റോഡിന്റെ അപാകത മൂലമെന്ന് പ്രാഥമിക അന്വേഷണത്തിൽ ആർടിഒ

അപകടം റോഡിന്റെ അപാകത മൂലമെന്ന് പ്രാഥമിക അന്വേഷണത്തിൽ ആർടിഒ

പാലക്കാട്: ലോറിയിൽ ഭാരം കൂടുതൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആർടിഒ. അപകടത്തിൽ പെട്ട ലോറി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റോഡിന്റ പരിമിതി തന്നെയാണ് പ്രധാന പ്രശ്നമായി നിലനിൽക്കുന്നത്. റോഡിന് വളരെ ഗ്രിപ്പ് കുറവാണ്. മഴ കൂടി പെയ്തതിനാൽ വാഹനത്തിന് ഗ്രിപ്പ് കിട്ടാത്തതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് തന്നെയാണ് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നത് എന്നും ആർടിഒ കൂട്ടിച്ചേർത്തു.

സ്ഥിരം അപകടം നടക്കുന്ന സ്ഥലത്തായിരുന്നു വീണ്ടും ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. രണ്ട് മാസം മുമ്പ് കെഎസ്ആർടിസി ബസും സ്വകാര്യം ബസും തമ്മിൽ ഈ പ്രദേശത്തിനടുത്ത് അപകടത്തിൽ പെട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )