അഫ്ഗാനിൽ ഭൂകമ്പം സഹായഹസ്തവുമായി ഇന്ത്യ

അഫ്ഗാനിൽ ഭൂകമ്പം സഹായഹസ്തവുമായി ഇന്ത്യ

  • റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

കാബുൾ: ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് സഹായമായി അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ൽ അധികം ആളുകൾ മരിക്കുകയും 2,500ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദുരന്തത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പിന്നാലെ ഇന്നലെയും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.


വടക്കുകിഴക്കൻ അഫ്ഗാനിലായിരുന്നു ഭൂചലനം ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി. ദുരന്തത്തിൽ 3,251 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്‌ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )