
അമരൻ’ ഒടിടിയിലെത്തി
- ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘അമരൻ’ ഒടിടിയിലെത്തി. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് “അമരൻ’.

മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവി വേഷമിടുന്നു.കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ‘അമരൻ’നിർമിക്കുന്നത്.