
അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്
- എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
ഡൽഹി:അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത്. ടേക്ക് ഓഫിന് മുൻപ് തന്നെ സ്വച്ച് ഓഫായി. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

വിമാനം പറന്നത് 32 സെക്കൻഡ് മാത്രമാണ്.വിമാനത്തിൻറെ ഒരു എൻജിൻ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രം രണ്ടാമത്തെ എൻജിൻ പ്രവർത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തൽ. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നു. എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റ് സഹ പൈലറ്റിനോട് ചോദിക്കുന്നുണ്ട്. താൻ ഓഫാക്കിയിട്ടില്ലെന്ന് സഹപൈലറ്റിൻ്റെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും കണ്ടെത്തൽ.
CATEGORIES News