ആറ്റുകാൽ പൊങ്കാല ; മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആറ്റുകാൽ പൊങ്കാല ; മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

  • തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്.

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപ്പന ശാലകളുടേയും പ്രവർത്തനം നിരരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് 2 വൈകീട്ട് 6 മുതൽ പൊങ്കാല ദിവസമായ മാർച്ച് 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )