ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു കേന്ദ്രസർക്കാർ

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു കേന്ദ്രസർക്കാർ

  • 2,000 രൂപയിൽ നിന്ന് 3,500 രൂപയായാണ് വർധിപ്പിച്ചത്

ന്യൂഡൽഹി:രാജ്യത്തെ ആശ വർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 2,000 രൂപയിൽ നിന്ന് 3,500 രൂപയായാണ് വർധിപ്പിച്ചത്. വിരമിക്കൽ ആനുകൂല്യം 20,000 രൂപയിൽ നിന്ന് 50,000 രൂപയായും ഉയർത്തി. അതേസമയം, നിലവിലുള്ള ടീം ബേസ്‌ഡ് ഇൻസെന്റീവ് പരമാവധി 1,000 രൂപയായി തുടരും. മാർച്ചിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എന്നും ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് ലോകസഭയെ അറിയിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിനാണ് മറുപടി.

ആശാ വർക്കർമാരുടെ ഓണറേറിയം കേന്ദ്രസർക്കാർ വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനവും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്ത‌മാക്കിയിരുന്നു. കേന്ദ്രം ഇൻസെന്റീവ് വർധിപ്പിച്ചാൽ ഓണറേറിയം കൂട്ടാമെന്നായിരുന്നു മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വ്യക്‌തമാക്കിയിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )