ഇന്ത്യയില്‍ കോപ അമേരിക്ക; ടിവി ലൈവില്ല ആരാധകര്‍ നിരാശയില്‍

ഇന്ത്യയില്‍ കോപ അമേരിക്ക; ടിവി ലൈവില്ല ആരാധകര്‍ നിരാശയില്‍

  • ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന കാനഡയെ കീഴടക്കി

അറ്റ്ലാന്റ: അർജന്റീനയും ബ്രസീലും കോപ്പ അമേരിക്ക ഫുട്ബോളിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യയിൽ ടെലിവിഷനിൽ തത്സമയസംപ്രേഷണമില്ല. ഇന്ത്യയിലെ ടിവി ചാനലുകൾ തത്സമയസംപ്രേഷണം ഏറ്റെടുത്തില്ല. . മത്സരങ്ങൾ നടക്കുന്നത് പുലർച്ചെ ആയതിനാലും ബ്രസീൽ, അർജന്റീന ടീമുകൾക്ക് പുറമെ മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം.

ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്.
അതേ സമയം ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന കാനഡയെ കീഴടക്കി. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് അർജന്റീനയുടെ ജയം. ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസുമാണ് ഗോളടിച്ചത്. ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റിനെത്തിയ കാനഡ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )