
ഊരാളുങ്കൽ ലേബർ സൊസൈറ്റി ശതാബ്ദി – മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- യു.എൽ.സി.സി.എസിൻ്റെ ചരിത്രം ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ‘കളേഴ്‌സ് ഓഫ് റെ സിലിയൻസ്’ പ്രദർശനം ഉണ്ടാവും.

വടകര : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യു.എൽ. സി.സി.എസ്.) ശതാബ്ദി ആഘോഷം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു . വൈകീട്ട് 3.30-ന് നാദാപുരം റോഡിലെ മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്. മൈതാനിയിലാണ് ഉദ്ഘാടന പരിപാടി നടക്കുന്നത്. ശതാബ്ധി ആഘോഷം ഒരു വർഷം നീളും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ ആണ് അധ്യക്ഷത വഹിക്കുന്നത്. യു.എൽ.സി.സി.എസിൻ്റെ ചരിത്രം ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ‘കളേഴ്‌സ് ഓഫ് റെ സിലിയൻസ്’ പ്രദർശനം ഉണ്ടാവും. കൂടാതെ 6.00 മണിക്ക് സിനിമാ താരം റീമ കല്ലിങ്കൽ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ നെയ്ക്ക് നൃത്തവിസ്മയവും, 7 മണിക്ക് ജി.വേണുഗോപാൽ, അഫ്‌സൽ, മഞ്ജരി, സയനോരനിഷാദ്, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ നയിക്കുന്ന മെലഡി നൈറ്റ് സംഗീതനിശ എന്നിവയും ഉണ്ടാവും. പരിപാടിയുടെ ഭാഗമായി രാത്രി 8 മണിക്ക് ശിവമണി, സ്റ്റീഫൻ ദേവസ്യ, ആട്ടം കലാസമിതി എന്നിവർ ഒരുക്കുന്ന മ്യൂസിക് ഫ്യൂഷനുമുണ്ട്.
മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ ആണ് ഈ പരിപാടി നടക്കുക. മടപ്പള്ളി സ്കൂൾ ഗ്രൗണ്ടിൽ ആണ്. പതിനായിരത്തിൽ കൂടുതൽ ആളുകളെ ഉൾകൊള്ളാൻ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ കഴിയും. പാർക്കിംഗ് സൗകര്യമൊരുക്കിയത് മടപ്പള്ളി ഗേൾസ് എച്ച്.എസ്. എസ്., വി.എച്ച്.എസ്.ഇ. സ്കൂളുകളിലാണ്.
ഉദ്ഘാടന പരിപാടിയിൽ മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സാഹിത്യകാരൻമാരായ ടി. പത്മനാഭൻ, എം. മുകുന്ദൻ തുടങ്ങിയവർ മുഖ്യാതിഥികളാകും.