
എം. രാമചന്ദ്രൻ അന്തരിച്ചു
- ഇന്ദിരാഗാന്ധി വധം കേരളം അറിയുന്നത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു
റേഡിയോ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. 52 വർഷം ആകാശവാണിയിൽ വാർത്താ അവതാരകനായിരുന്നു.കൗതുക വാർത്തകളെ ജനപ്രിയമാക്കിയ ശബ്ദമാണ് രാമചന്ദ്രന്റേത് .
ആക്ഷേപഹാസ്യ പരിപാടി സാക്ഷിയുടെ വിവരണത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഇദ്ദേഹം. ഇന്ദിരാഗാന്ധി വധം കേരളം അറിയുന്നത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു.
CATEGORIES News
TAGS mramachandran