എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ താൻ വീണ്ടും മന്ത്രിയായേക്കില്ല- മന്ത്രി ജി ആർ അനിൽ

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ താൻ വീണ്ടും മന്ത്രിയായേക്കില്ല- മന്ത്രി ജി ആർ അനിൽ

  • മാധ്യമപ്രവർത്തകർക്കായി നിംസ് ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ താൻ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു . പാർട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്. മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് തിരിച്ചറിഞ്ഞയാളാണ് താനെന്നും മന്തി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി ആർ അനിൽ.

മാധ്യമപ്രവർത്തകർക്കായി നിംസ് ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആർ പ്രവീൺ, നിംസ് മെഡിസിറ്റിയിലെ ഡോ.എം ഷഹബാസ് സൈലു, പിആർഒ സരിൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )