ഐതിഹാസിക വിജയത്തിന്റെ സ്‌മരണയിൽ രാജ്യം

ഐതിഹാസിക വിജയത്തിന്റെ സ്‌മരണയിൽ രാജ്യം

  • കാർഗിൽ യുദ്ധത്തിൽ രാജ്യം വിജയം വരിച്ചിട്ട് 26 വർഷം

ന്യൂഡൽഹി: കാർഗിൽ മലനിരകളിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്‌മരണയിലാണ് രാജ്യം. ഇന്ന് കാർഗിൽ വിജയ് ദിവസ്. പാകിസ്താനോടുളള കാർഗിൽ യുദ്ധത്തിൽ രാജ്യം വിജയം വരിച്ചിട്ട് 26 വർഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദർഭമായിരുന്നു കാർഗിൽ യുദ്ധവും അതിൻ്റെ പരിസമാപ്‌ിയും.

യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് രാജ്യം ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കും. ഇന്ത്യൻ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )