ഓൺലൈനിൽ തിളങ്ങാനൊരുങ്ങി ഖാദി

ഓൺലൈനിൽ തിളങ്ങാനൊരുങ്ങി ഖാദി

  • അടുത്ത സാമ്പത്തിക വർഷം ആപ്പ് പുറത്തിറക്കും.

ത്പന്നങ്ങളുടെ വ്യവസായിക പരിസരം വിപുലീകരിക്കാനൊരുങ്ങി ഖാദി. ഓൺ ലൈൻ വിപണിയിൽ ഭാഗ്യപരീക്ഷണത്തിനായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് പുതിയ ഓൺലൈൻ ആപ്പ് പുറത്തിറക്കുന്നു. ഇതിനായി ഒ.എൻ.ഡി. സി. പ്ലാറ്റ്‌ഫോമിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ബോർഡ്. ചെറുകിട നിർമാതാക്കളേയും വ്യാപാരികളേയും പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ച ഓൺ ലൈൻ സംവിധാനമായ ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒ.എൻ.ഡി.സി.) ഭാഗമാണിത്. പ്ലാറ്റ്ഫോമിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.

നിലവിൽ ഫ്ലിപ്‌കാർട്ടുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ആകർഷിക്കാനും വരുമാനം വർധിപ്പിക്കാനും കഴിയുന്നില്ല. ഒ.എൻ.ഡി.സി.യിൽ രജിസ്റ്റർ ചെയ്യുന്നതോടെ മറ്റ് പ്ലാറ്റ്ഫോമുകൾ വഴിയും വില്പന നടത്താൻ സാധിക്കും. ഉൽപ്പന്നങ്ങളുടെ പ്രചാരണമെല്ലാം പ്ലാറ്റ്ഫോം തന്നെയാണ് നടത്തുക. അതിനാൽ കേരള ഖാദിയുടെ വില്പനയിൽ കാര്യമായ വർധന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് . പഴമയിൽനിന്നു മാറി പുതുതലമുറ വസ്ത്രങ്ങളടക്കം ഖാദി ബോർഡ് വിപണിയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 60-കോടി രൂപയുടെ വിറ്റുവരവാണ് ബോർഡ് നേടിയത്.

ആപ്പിലേക്ക് മാറുമ്പോൾ

ഖാദി ഉത്പന്നങ്ങളെ ഒരേ സമയം വില്പനയ്ക്ക് എത്തിക്കുകയാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം. ഈ ആപ്പ് വഴിയാണ് ഒ.എൻ.ഡി.സിയിലൂടെ കേരള ഖാദി ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് എത്തിക്കപ്പെടുക . ടെൻഡർ വഴിയാണ് ആപ്പ് നിർമാതാവിനെ തിരഞ്ഞെടുക്കുന്നതും. അടുത്ത സാമ്പത്തിക വർഷത്തോടെ ആപ്പ് വികസിപ്പിച്ച് ഒ.എൻ.ഡി.സി. വഴി വില്പന നടത്താനാണ് ബോർഡിന്റെ ശ്രമം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )