കമല ഹാരിസിന് പിന്തുണ കൂടി; യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥിത്വത്തിന് സാധ്യത

കമല ഹാരിസിന് പിന്തുണ കൂടി; യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥിത്വത്തിന് സാധ്യത

  • സ്ഥാനാർഥിയായാൽ ഹിലറി ക്ലിന്റനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ജയിച്ചാൽ യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയും

വാഷിങ്ടൻ :യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിന്മാറുകയതിന് പിന്നാലെ പകരം സ്ഥാനാർഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ നേതാക്കൾ ആഘോഷത്തിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കമല ഹാരിസിൻ്റെ പേരു ചേർത്തുകൊണ്ട് പുതിയ ലോഗോ തയ്യാറായിട്ടുണ്ട് . ‘ലെറ്റ്സ് വിൻ ദിസ്’ (നമുക്കിതു ജയിക്കണം), ഹാരിസ് ഫോർ പ്രസിഡന്റ് (പ്രസിഡന്റാകാൻ ഹാരിസ്) എന്നെഴുതിയ പുതിയ ലോഗോയാണ് പുറത്തുവിട്ടത്.

അതേ സമയം കമല ഹാരിസിന് ഇതുവരെ കുറഞ്ഞത് 2,579 പ്രതിനിധികളുടെ പിന്തുണ ലഭിച്ചുവെന്നാണ് പുറത്തുവരുന്ന കണക്ക്. അസോസിയേറ്റഡ് പ്രസ് (എപി) പുറത്ത് വിട്ട കണക്കനുസരിച്ച് ആദ്യ ബാലറ്റ് വിജയത്തിന് ആവശ്യമായ 1,976-ൽ അധികമായി വരും ഇത്. തിരഞ്ഞെടുക്കപ്പെട്ടാൽ കമല ഹാരിസ് പ്രസിഡന്റായി സേവനമനുഷ്‌ഠിക്കുന്ന ആദ്യ വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വ്യക്തിയുമായി പുതിയ ചരിത്രം കുറിക്കും.

യുഎസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും കമല ഹാരിസി (59)ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർഥിയായാൽ ഹിലറി ക്ലിന്റനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാകും കമല . ജയിച്ചാൽ, യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും. ബൈഡനു പകരം സ്ഥാനാർഥിയാകാൻ സാധ്യത കല്പിക്കപ്പെട്ടിരുന്ന ജോ മാഞ്ചിൻ, ജോഷ് ഷാപിറോ, ഗാവിൻ ന്യൂസം തുടങ്ങിയവരെല്ലാം കമലയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതും സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനു മുൻപ് ഡെലിഗേറ്റുകൾക്കിടയിൽ ഓൺലൈൻ വോട്ടെടുപ്പു നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ബൈഡനു പകരം സ്ഥാനാർഥിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന ജോ മാഞ്ചിൻ, ജോഷ് ഷാപിറോ, ഗാവിൻ ന്യൂസം തുടങ്ങിയവരെല്ലാം കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )