കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു

കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു

  • ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം.

തൃശ്ശൂർ: തൃശ്ശൂരിൽ കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂർ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

സംഭവത്തിൽ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്ഥികൾ യുവാവ് പുതുക്കാട് പൊലീസിൽ ഏൽപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് ഒരു കൂട്ടം അസ്ഥികളുമായി യുവാവ് സ്റ്റേഷനിലെത്തുന്നത്. പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )