കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • വടകര കുരിയാടി ആവിക്കൽ സ്വദേശി ഉപ്പാലക്കൽ കൂട്ടിൽ വിദുൽ പ്രസാദ്(27) ആണ് മരിച്ചത്.

കോഴിക്കോട്: കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര കുരിയാടി ആവിക്കൽ സ്വദേശി ഉപ്പാലക്കൽ കൂട്ടിൽ വിദുൽ പ്രസാദ്(27) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദുലിനെ കാണാതായത്. ആവിക്കൽ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റർ അകലെയുള്ള പാറക്കെട്ടിൽ കല്ലുമ്മക്കായ പറിക്കാനായാണ് വിദുൽ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതായത്. തുടർന്ന് മത്സ്യതൊഴിലാളികളും, നാട്ടുകാരും, കോസ്റ്റൽ പോലീസും, അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിനെ തുടർന്നാണ് രാത്രിയോടെ വിദുൽ പ്രസാദിന്റെ മൃതദേഹം ലഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )