
കീഴടങ്ങിയിട്ടില്ല,അന്വേഷണം ദുർബലപ്പെട്ടാൽ ഇടപെടും- പി.വി.അൻവർ
- നടത്തുന്നത് ഒരു ലോബിക്കെതിരായ വിപ്ലവം
തിരുവനന്തപുരം: താൻ കീഴടങ്ങിയിട്ടില്ലെന്നും ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പി.വി.അൻവർ എംഎൽഎ. അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ട് . അന്തസുള്ള മുഖ്യമന്ത്രിക്കാണ് താൻ പരാതി നൽകിയത്. ഒരു ലോബിക്കെതിരായ വിപ്ലവവമാണ് ഞാൻ നടത്തുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേ സമയം അന്വേഷണം ദുർബലപ്പെട്ടാൽ ഇടപെടുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നതാണ് തന്റെ പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണ് താൻ പറഞ്ഞതെന്നും അൻവർ – എംഎൽഎ കൂട്ടിച്ചേർത്തു.