കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം

  • കേന്ദ്രത്തിന്റെ വാദം കിഫ്ബിയും പെൻഷൻ കമ്പനിയും അധിക തുക വായ്പ‌ എടുത്തുവെന്നാണ്

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച് കേന്ദ്രം.വെട്ടിക്കുറച്ചത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തിലെ 5.944 കോടിയാണ്. 12,516 കോടിയിൽ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച കത്ത് ധനവകുപ്പിന് ലഭിച്ചു.

കേന്ദ്രത്തിന്റെ വാദം കിഫ്ബിയും പെൻഷൻ കമ്പനിയും അധിക തുക വായ്പ‌ എടുത്തുവെന്നാണ്. തീരുമാനം തിരഞ്ഞടുപ്പ് വർഷത്തിൽ വൻ പണച്ചെലവിന് ലക്ഷ്യമിട്ടിരുന്ന സർക്കാരിന് പ്രതിസന്ധിയുണ്ടാക്കും. ഇടക്കാല ബജറ്റ് അവതരണവും തെരഞ്ഞെടുപ്പും തൊട്ടടുത്താണ്. കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിലും ഈയിടെ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )