
കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ താപനില ഉയരും
- ചൂട് കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ താപനില ഉയരും. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് ഈ ദിവസങ്ങളിൽ താപനില ഉയരുക.
പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത ചൂട് കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
CATEGORIES News
