
കേരളത്തിൽ പ്രവർത്തിച്ചു വരുന്ന മുഴുവൻ ഓൺലൈൻ വാർത്ത ചാനലുകൾക്കായി അസോസിയേഷൻ നിലവിൽ വന്നു
- അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണ്ണലിസ്റ്റ്സ്(എ ഒ ജെ)
കോഴിക്കോട്:ഓൺലൈൻ ചാനലുകൾ വാർത്തകൾ ആദ്യം ജനങ്ങളിൽ എത്തിക്കുന്നവരാണ്.ഓൺലൈൻ മാധ്യമ പ്രവർത്തകർ ഒരുപാട് കള്ള വാർത്തകൾ കൊടുക്കുന്നവരും ഉണ്ടാകാം.പക്ഷേ 90 ശതമാനം കൃത്യമായി അന്വേഷണം നടത്തി വാർത്തകൾ ചെയ്യുന്നവരാണ്.പല മാധ്യമ പ്രവർത്തകരും ഭീഷണി നേരിടുന്നു. ഒത്തിരി പേരെ ടിപ്പർ ലോറി ഇടിപ്പിച്ചും മറ്റു രീതിയിലും കൊലപ്പെടുത്തിയിട്ടുമുണ്ട്. ജീവൻ വരെ നഷ്ടപ്പെടുന്ന ഈ മേഖലയിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല പലരും വാർത്തകൾ ചെയ്യുന്നത്.

ഇന്ത്യൻ ജുഡീഷ്യറിയുടെ നാലാം തൂൺ എന്ന് പറയുന്നത് മാധ്യമ പ്രവർത്തകരെയാണ്. വാർത്തകൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുള്ളതു പോലെ തന്നെ വാർത്ത ജനങ്ങളിൽ എത്തിക്കാനുള്ള അവകാശവും മാധ്യമപ്രവർത്തകർക്കുണ്ട്. പക്ഷേ ഇന്ന് വളച്ചൊടിച്ച വാർത്തകളും നിറം പിടിപ്പിച്ച കള്ളങ്ങളും കേട്ട് ജനം മടുത്തു.മുതലാളിമാർക്ക് നിലനിൽപ്പിന് വേണ്ടിയും പരസ്യങ്ങൾ നൽകുന്ന കോർപ്പറേറ്റുകൾക്കു വേണ്ടിയും പത്രമുതലാളിമാർക്ക് നില നിൽക്കേണ്ട ഗതികേട് സ്വാഭാവികം. പക്ഷേ ഓൺലൈൻ മേഘല ഏവരെയും കടത്തിവെട്ടുന്ന രീതിയിൽ വളർന്നു.
അതുകൊണ്ട് തന്നെ സംഘടനാ കൂട്ടായ്മ ആവശ്യമാണ് എന്ന് മനസ്സിലാക്കിയാണ് അസോസിയേഷൻ ഓഫ് ഓൺലൈൻ ജേർണ്ണലിസ്റ്റ്സ് (AOJ) എന്ന സംഘടന നിലവിൽവന്നിട്ടുള്ളത്. ഓൺലൈൻ മേഘലയിൽ പ്രവർത്തിയ്ക്കുന്നവർക്ക് മെമ്പർഷിപ്പ് എടുത്ത് അംഗങ്ങളാകാം. എല്ലാ ജില്ലകളിലും ഓൺലൈൻ പ്രസ്സ് ക്ലബ്ബ് തുടങ്ങുകയാണ്. പ്രസ്സ് മീറ്റ് നടത്തുന്നവരുടെ വാർത്ത ലക്ഷക്കണക്കായ ഓൺലൈൻ ചാനലുകളിലൂടെ ലോകം മുഴുവൻ എത്തിയ്ക്കാൻ അസോസിയേഷന് ഒരു പ്രയാസവും ഉണ്ടാകില്ല.
പ്രസിഡണ്ട്-വിജയരാജൻ കഴുങ്ങാൻഞ്ചേരി, ജനറൽ സെക്രട്ടറി K.K സത്താർ, ട്രഷറർ മനാഫ് ഇളേടത്ത്, വൈസ് പ്രസിഡണ്ടുമാർ ടി.ജെ ഗീതു ഓണപ്പള്ളി, ഇ അനീഷ്കുമാർ സെക്രട്ടറിമാർ കൃഷ്ണദാസ് മേപ്പയൂർ, സലിം പാടത്ത് എന്നിവരാണ്.
മെമ്പർ ഷിപ്പ് ആവശ്യമുള്ളവർ സംഘടനയുമായി ബന്ധപ്പെടുക
പ്രസിഡന്റ് – 9847060155
ജനറൽ സെക്രട്ടറി- 9947427142
