കേരള ബജറ്റ് 2025; തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

കേരള ബജറ്റ് 2025; തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

  • കെ ഹോം പദ്ധതി ആവിഷ്കരിക്കും

തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് ആരംഭിച്ചു.
സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചു. വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ പരമാവധി ഉപയോഗിക്കും.സഹകരണ ഭവന പദ്ധതി ആവിഷ്കരിച്ചു. ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും.

പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ന്യൂ ഇന്നിംഗ്‌സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം ലഭിക്കും.സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്കരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )