
കേരള മണ്ണിൽ മെസ്സി പടയുടെ ആദ്യ മത്സത്തിൽ ഓസ്ട്രേലിയ എതിരാളികൾ
- അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ താമസിക്കുന്ന സ്ഥലങ്ങൾ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവയടക്കം കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും
കൊച്ചി:അർജന്റീന ടീമിന്റെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ മൽസരത്തിൽ എതിരാളികൾ ഓസ്ട്രേലിയ. സന്ദർശനവുമായി ബന്ധപ്പെട്ട് ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിൽ എത്തി. കായികമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മൽസരം നടക്കാനിരിക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയം സന്ദർശിക്കും.

അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ താമസിക്കുന്ന സ്ഥലങ്ങൾ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവയടക്കം കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ അർജന്റീന ടീം കളിക്കാനെത്തുമെന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ അസൗകര്യങ്ങളെ തുടർന്ന് വേദി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. അണ്ടർ 17 ലോകകപ്പ് സമയത്താണ് കലൂർ രാജ്യാന്തര സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയർത്തിയത്.
നവംബർ 15നാണ് ടീം കേരളത്തിലെത്തുക. നവംബർ 15 നും പതിനെട്ടിനും ഇടയിലാകും മൽസരം നടത്തുക
