
കേരള സർക്കാർ സിഡ്കോയിൽ കമ്പനി സെക്രട്ടറിയാകാം
- അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SIDCO) ൽ ജോലി നേടാൻ അവസരം. സിഡ്കോ ഇപ്പോൾ കമ്പനി സെക്രട്ടറി തസ്തികയിൽ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയാണ് നിയമനം നടക്കുന്നത്.
താൽപര്യമുള്ളവർ മാർച്ച് 30ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി റിക്രൂട്ട്മെന്റ്. ആകെ 1 ഒഴിവിലേക്ക് സ്ഥിര നിയമനം.
കാറ്റഗറി നമ്പർ: 019/2025
ശമ്പളം; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,180 രൂപ മുതൽ 43,640 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഉള്ളവരായിരിക്കണം.
സർക്കാർ/ അർദ്ധ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ കമ്പനി സെക്രട്ടറിയായി 5 വർഷത്തെ പരിചയം.
പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 1000 രൂപയും, എസ്.സി-എസ്.ടിക്കാർക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്.അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. സംശയങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.