കോഴിക്കോടിന് അഭിമാനമായി മുഹമ്മദ് അനസും സൂര്യ കൃഷ്ണയും

കോഴിക്കോടിന് അഭിമാനമായി മുഹമ്മദ് അനസും സൂര്യ കൃഷ്ണയും

  • ഇരുവരും താമരശ്ശേരി കോരങ്ങാട് അൽഫോൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ്. യുഎഇയിലെ ഫുജൈറ എമിനെന്റ്സ് സ്കൂളിൽ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്.

താമരശ്ശേരി: ഫെബ്രുവരി 10-ന് നടക്കുന്ന ദുബായ് ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിലേക്ക് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് അനസ്, സൂര്യ കൃഷ്ണ എൻ.നായർ എന്നിവരെ തിരഞ്ഞെടുത്തു. ഇരുവരും താമരശ്ശേരി കോരങ്ങാട് അൽഫോൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ്. യുഎഇയിലെ ഫുജൈറ എമിനെന്റ്സ് സ്കൂളിൽ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്ക്വയർ കമ്പനി സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഫെസ്റ്റാണിത്. ഇതിനു മുൻപേ ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ വെച്ച് നടന്ന ഡിജിറ്റൽ ഫെസ്റ്റിൽ വെബ് ഡിസൈനിങ്ങിന് സൂര്യകൃഷ്ണയ്ക്കും അനസ്സിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ഇവർ ഉണ്ടാക്കിയ വെബ്സൈറ്റ് കലോത്സവങ്ങളിലും വാർഷികോത്സവങ്ങളിലും പങ്കെടുക്കുന്നവർക്ക് ഉപയോഗിക്കാവുന്ന തരത്തി ലുള്ളതായിരുന്നു. ദുബായിൽ നടക്കുന്ന ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിവിലിൽ ഇവർ അവതരിപ്പിക്കുന്നത് കേരള സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള വെബ്സൈറ്റാണ് എന്നും ഇവർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )