
ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറാൻ അവസരമൊരുക്കി കുവൈത്ത്
- രണ്ട് മാസത്തേക്കായിരിക്കും ഈ സൗകര്യം ലഭിക്കുക
കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിൽ വിസ ട്രാൻസ്‌ഫർ ചെയ്യുവാനുള്ള അവസരം ഒരുക്കി കുവൈത്ത്. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധമായ കരട് തീരുമാനം തയ്യാറാക്കാൻ മാൻപവർ അതോറിറ്റിയോട് നിർദ്ദേശം നൽകിയത്.
രണ്ട് മാസത്തേക്കായിരിക്കും വിസ മാറുവാനുള്ള നിരോധനം നീക്കുക.
രാജ്യത്തെ തൊഴിൽ വിപണിയുടെ വർദ്ധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് സൂചന. നിലവിൽ ഗാർഹിക തൊഴിലാളികളിൽ 45 ശതമാനവും ഇന്ത്യക്കാരാണ്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ
മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാകും.