
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
- ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് ജയിൽ മേധാവി വ്യക്തമാക്കി
കണ്ണൂർ : ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. നാല് ഉദ്യോഗസ്ഥരുടെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് ജയിൽ മേധാവി വ്യക്തമാക്കി. അൽപസമയം മുൻപാണ് ഗോവിന്ദച്ചാമിയെ തളാപ്പിലെ ഒരു കെട്ടിടത്തിലെ കിണറ്റിൽ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ കണ്ടതും അദ്ദേഹത്തിനുണ്ടായ സംശയവുമാണ് ഗോവിന്ദച്ചാമിയെ പിടികൂടാൻ സഹായകമായത്.

പുലർച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിൻ്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്.
CATEGORIES News