ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന

ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന

  • കണ്ണൂർ തളാപ്പ് വീട്ടിൽ ഇയാളെ കണ്ടെന്നാണ് വിവരം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായെന്ന് സൂചന. കണ്ണൂർ തളാപ്പ് വീട്ടിൽ ഇയാളെ കണ്ടെന്നാണ് വിവരം. പൊലീസ് സംഘം വീട് വളഞ്ഞിരിക്കുകയാണ്.പെൺകുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.

സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് ലഭിക്കുന്ന വിവരം. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ 7 മണിയോടെയാണ് സ്‌ഥിരീകരിച്ചത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )