
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
- ദന്തേവാഡ ജില്ലയിലെ അബുജമാദിൽ നടന്ന എൻകൗണ്ടറിലാണ് 30 മാവോയിസ്റ്റുകളെ വധിച്ചത്
ഛത്തീസ്‌ഗഡിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയിൽ 30 പേരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ദന്തേവാഡ ജില്ലയിലെ അബുജമാദിൽ നടന്ന എൻകൗണ്ടറിലാണ് 30 മാവോയിസ്റ്റുകളെ വധിച്ചത്.
ദന്തേവാദയിലെയും നാരായൺപൂരിലെയും ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്സ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെയ്പ് ഉണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
CATEGORIES News