ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

ജയിൽ ചപ്പാത്തിയുടെ വില കൂട്ടി

  • പാക്കറ്റിന് ഇനി 30 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി കൂട്ടി .ഇനി മുതൽ പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് 30 രൂപയാകും വില. നവംബർ 21 മുതൽ പുതിയ വില നിലവിൽ വന്നു.

തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്. ജയിൽ ചപ്പാത്തിയുടെ വില കൂട്ടുന്നത് 13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ്.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിൻ്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വർധനവും വേതനത്തിലുണ്ടായ വർധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വർധിപ്പിക്കാൻ കാരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )