
ജെസിബി പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയിൽ മലയാള സാഹിത്യവും
- ഷോർട്ട് ലിസ്റ്റ് ചെയ്ത പുസ്തതകങ്ങളിൽ മലയാളത്തിൽ നിന്ന് സന്ധ്യാ മേരിയുടെ ‘മരിയ ജസ്റ്റ് മരിയ’ എന്ന നോവൽ ഇടം പിടിച്ചിട്ടുണ്ട്
ജെസിബി സാഹിത്യ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന അവാർഡാണ് ജെസിബി പ്രൈസ് .പുരസ്കാരത്തിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇംഗ്ലീഷിൽ എഴുതിയ അഞ്ച് പുസ്തകങ്ങളും ബംഗാളിയിൽ നിന്നുള്ള രണ്ട് പുസ്തകങ്ങൾ, മറാഠിയിൽ നിന്ന് രണ്ടെണ്ണം മലയാളത്തിൽ നിന്ന് ഒന്ന് എന്നിങ്ങനെയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവ.

2024-ലെ ജെസിബി സാഹിത്യ പുരസ്കാരത്തിനുള്ള ഷോർട്ട് ലിസ്റ്റ് ചെയ്ത പുസ്തതകങ്ങളിൽ മലയാളത്തിൽ നിന്ന് സന്ധ്യാ മേരിയുടെ ‘മരിയ ജസ്റ്റ് മരിയ’ എന്ന നോവൽ ഇടം പിടിച്ചിട്ടുണ്ട്. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളിയായ എഴുത്തുകാരൻ സഹറു നുസൈബ കണ്ണന്നാരിയുടെ ക്രോണിക്കിൾ ഓഫ് അൻ അവർ എ ഹാഫ് എന്ന പുസ്തകവും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ബെന്യാമിനാണ് മലയാളത്തിൽ നിന്ന് ആദ്യമായി ജെസിബി പുരസ്കാരം ലഭിക്കുന്നത്. മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന് 2018-ലാണ് ബെന്യാമിന് അവാർഡ് ലഭിക്കുന്നത്.

എസ്. ഹരീഷിന്റെ മീശ എന്ന നോവലിനും (2020), എം. മുകുന്ദന്റെ ദൽഹി ഗാഥകൾക്കും (2021) നേരത്തെ ജെ.സി.ബി. അവാർഡ് ലഭിച്ചിട്ടുണ്ട്.
സാഹിത്യസൃഷ്ട്ടികൾക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെസിബി സാഹിത്യ പുരസ്കാരം ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
