
ജോയിയുടെ മൃതദേഹം കണ്ടെത്തി
- മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി എത്താൻ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
റെയിൽവേയിൽ നിന്നും മറ്റുമുള്ള വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. നാട്ടുകാരാണ് മൃതദേഹം തോട്ടിൽ പൊങ്ങിക്കിടക്കുന്നത് രാവിലെ കണ്ടത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ആറരയോടെയാണ് തിരച്ചിൽ ആരംഭിച്ചിരുന്നു.
CATEGORIES News