
ടൂറിസ്റ്റ് വിസ അപേക്ഷകൾ സുഗമം ആക്കുന്ന നടപടിയുമായി അമേരിക്ക
- ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുന്നവർക്ക് 90 ദിവസം വരെ വിസയില്ലാതെ തങ്ങാൻ അനുവദിക്കുന്നതാണ് പുതിയ നയം
വാഷിംഗ്ടൺ : ടൂറിസ്റ്റ് വിസ അപേക്ഷകൾ സുഗമം ആക്കുന്ന നടപടിയുമായി അമേരിക്ക. 42 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിതമായി രാജ്യത്തെത്താനുള്ള അവസരമാണ് അമേരിക്ക ഒരുക്കുന്നത്. ഒരു നിബന്ധനയുണ്ടെന്ന് മാത്രം. വിസ ലഭിക്കാനായി മാസങ്ങളോ വർഷങ്ങളോ നീളുന്ന കാത്തിരിപ്പ് അവസാനിപ്പിക്കാൻ 5 വർഷത്തെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുടെ പൂർണവിവരം നൽകണമെന്നാണ് ട്രംപിൻ്റെ പുതിയ മാനദണ്ഡം. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിയാണ് ഈ ആഴ്ച പുറത്തിറക്കിയ നോട്ടീസിൽ ഇക്കാര്യം വിശദമാക്കുന്നത്.

ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുന്നവർക്ക് 90 ദിവസം വരെ വിസയില്ലാതെ തങ്ങാൻ അനുവദിക്കുന്നതാണ് പുതിയ നയം. അമേരിക്കൻ എംബസിയിൽ വിസ അപേക്ഷ നൽകി മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ കാത്തിരിക്കേണ്ട അവസ്ഥ മാറുമെന്നതാണ് പുതിയ നയത്തിന്റെ പ്രത്യേകത.
CATEGORIES News
