ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

  • നിയമന ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

തിരുവനന്തപുരം : തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.ഒരേ വാഹനങ്ങൾക്ക് നിരവധി ഇ-ചെലാൻ പെൻഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ-ചെലാൻ തീർപ്പുകൽപ്പിക്കുന്നതിൽ നിന്നും വാഹന ഉടമകളെ പിൻതിരിപ്പിക്കുന്നത്. ഇ- ചെല്ലാൻകേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തീർപ്പുകൽപ്പിക്കാനുള്ള ഇ- ചെല്ലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )