
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു
- ആക്രമണം വെള്ളം നൽകുന്നതിനിടെ
തിരുവനന്തപുരം: മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രന് പരിക്ക്. കൂട്ടിനുള്ളിൽ വെള്ളം നൽകുന്നതിനിടെ അഴിക്കുള്ളിലൂടെ മാന്തുകയായിരുന്നു.

ആക്രമിച്ചത് വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് . കുടിക്കാനുള്ള വെളളത്തിൽ കണ്ട വസ്തു എടുത്തു മാറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തലക്കും നെറ്റിക്കും ഇടയിലാണ് പരിക്ക്. നാലു തുന്നലുണ്ട്. പരിക്കേറ്റ രാമചന്ദ്രനെ ആദ്യം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മെഡിക്കൽ കോളേജിലെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. ഇതാദ്യമായല്ല മൃഗശാലയിൽ ജീവനക്കാർക്ക് നേരെ മൃഗങ്ങളുടെ ആക്രണമണം ഉണ്ടാകുന്നത്.
CATEGORIES News