വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ

വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ

  • മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കവുമായി സർക്കാർ. മേയ് രണ്ടിന് തുറമുഖത്തിന്റെ കമീഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. സ്വാഗതസംഘം ഓഫിസ് തുറന്നതിനൊപ്പം സർക്കാറിന്റെ പ്രധാന ഭരണനേട്ടമെന്ന നിലയിൽ തുറമുഖ സമർപ്പണം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കോസ്റ്റ് ഗാർഡ്, ഇൻലാൻഡ് നാവിഗേഷൻ, ഫിഷറീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പ്രൈവറ്റ് ബസ് തൊഴിലാളിക ൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിനിധി കൾ എന്നിവർ പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം ചേർന്നു. ട്രയൽ റൺ പൂർത്തിയാക്കി കൊമേഴ്സ്യൽ ഓപറേഷൻ ഘട്ടത്തിലുള്ള തുറ മുഖത്ത് 265ൽ പരം കപ്പലുകളാണ് ഇതുവരെ എത്തിയത്. അഞ്ചര ലക്ഷത്തിലധികം കണ്ടയ്‌നറുകൾ കൈകാര്യം ചെയ്യാനായതും നേട്ടമാ യി വിലയിരുത്തപ്പെടുന്നു. ഉദ്ഘാടനത്തിനൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )