
തൃശൂർ പൂരം വെടിക്കെട്ടിൽ ഇളവ് വേണം -തിരുവമ്പാടി ദേവസ്വം
- കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. ഇളവില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം, പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഗിരീഷ്കുമാർ പറഞ്ഞു.

കേന്ദ്ര സർക്കാർ വെടിക്കെട്ടിനേർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് പൂരപ്രേമി സംഘം അറിയിച്ചു. വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗൗരവമായി ഇടപെടണം. കൂടുതൽ ഇളവുകൾ അനുവദിച്ചില്ലെങ്കിൽ തൃശൂർ പൂരം വെടിക്കെട്ട് മുടങ്ങുമെന്നും പൂരപ്രേമി സംഘം പറയുന്നു
CATEGORIES News