
തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
- 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,885 രൂപയും ഒരു പവന് 1,11,080 രൂപയും ആയി
കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയർന്നപ്പോൾ ഇന്ന് അതിൽ നിന്നും 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,885 രൂപയും ഒരു പവന് 1,11,080 രൂപയും ആയി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,800 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്
CATEGORIES News
