
തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- മന്ത്രി വി.ശിവൻകുട്ടി
- ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ പ്രമേയം പാസാക്കി.
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ പ്രമേയം പാസാക്കി.

ലേബർ കോൺക്ലേവ് ഡിസംബർ 19ന് സംഘടിപ്പിക്കും. ഇന്നലെ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്‌ജ് ധരിച്ച് ജോലിയ്ക്ക് എത്തിയവർക്കെതിരെ ചില ബാങ്കുകൾ നോട്ടീസ് നൽകിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
CATEGORIES News
