
നവരാത്രി; പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു
- സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകളും മാറ്റിവെച്ചത്
തിരുവനന്തപുരം: നവരാത്രി പൂജവെയ്പ് പിനെ തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകളും മാറ്റിവെച്ചത്. പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
CATEGORIES News