നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല- എംവി ഗോവിന്ദൻ

നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല- എംവി ഗോവിന്ദൻ

പത്തനംതിട്ട: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സിബിഐ എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ ആണ് എല്ലാത്തിൻന്റെയും അവസാനവാക്ക് എന്നത് തങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അത് അംഗീകരിച്ചിട്ടില്ല, ഇന്നും അത് അംഗീകരിക്കുന്നില്ല, നാളെയും അംഗീകരിക്കില്ല. കേന്ദ്രസർക്കാർ എന്താണ് പറയുന്നത്, അത് ചെയ്യുന്നതാണ് സിബിഐയെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )