
നാളെ സിനിമ കാണാം, വെറും 99 രൂപയ്ക്ക്
- മൾട്ടിപ്ലക്സുകളിൽ സിനിമാ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫർ
സിനിമാ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള നാലായിരത്തോളം സിനിമ സ്ക്രീനുകളില്‍ മേയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിനിമാ പ്രേമികൾക്ക് ഇങ്ങനെയൊരു അവസരം ഒരുക്കുന്നത്.

അസോസിയേഷന് കീഴിലുള്ള സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാവുക. ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലൂടെ സിനിമ ബുക്ക് ചെയ്യാം.

മലയാളത്തിൽ ഒഴികെ കഴിഞ്ഞ രണ്ട് മാസമായി വലിയ റിലീസുകൾ ഇല്ലാത്തത് മൾടിപ്ലക്സുകളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പും വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ പ്രേക്ഷകരെ തിയിറ്ററുകളിലേക്ക് എത്തിക്കാനും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയിറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരാനും വേണ്ടിയാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത്.