നാവികസേനയുടെ ഐഎൻഎസ് കബ്ര വിഴിഞ്ഞത് എത്തി

നാവികസേനയുടെ ഐഎൻഎസ് കബ്ര വിഴിഞ്ഞത് എത്തി

  • വ്യാഴാഴ്ച രാവിലെ ഒൻപതോടൊയാണ് കപ്പൽ വിഴിഞ്ഞത്തെ പഴയ വാർഫിൽ നങ്കൂരമിട്ടത്

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ കപ്പലുകൾ വന്നുപോകുന്നതിനെ തുടർന്നും തീരദേശ സുരക്ഷയുടെ ഭാഗമായും നാവിക സേനയുടെ ഐഎൻഎസ് കബ്ര എന്ന സൈനിക കപ്പൽ വിഴിഞ്ഞത്ത് എത്തി. കൊച്ചിയിൽ നിന്ന് ക്യാപ്ടൻ ലെഫ്റ്റൻന്റ് കമാൻഡർ സിദ്ധാന്ത് വാങ്കടേയും 51 സൈനികരുമായാണ് കപ്പലെത്തിയത്.

വ്യാഴാഴ്ച രാവിലെ ഒൻപതോടൊയാണ് കപ്പൽ വിഴിഞ്ഞത്തെ പഴയ വാർഫിൽ നങ്കൂരമിട്ടത്. വിഴിഞ്ഞം തുറമുഖ അടക്കമുളളവയെക്കുറിച്ചുളള വിവരശേഖരണവും നിരീക്ഷണവും സൈനികർ ശേഖരിച്ചേക്കും. വെളളിയാഴ്ച രാവിലെ ഏഴോടെ കപ്പൽ തിരികെ കൊച്ചിയിലേക്ക് പുറപ്പെടും. മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ വിനുലാൽ, അസി. കൺസർവേറ്റർ അജീഷ് മണി എന്നിവർ കപ്പലിനെ സ്വീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )