
നിയന്ത്രണംവിട്ട ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം
- അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്
ഉള്ളിയേരി:ഉള്ളിയേരി 19 ൽ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റത് ഗുഡ്‌സ് ഓട്ടോയിലുള്ളവർക്കാണ്.

ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് അടുത്തുള്ള കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേ സമയം ഉള്ളിയേരി ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുഡ്‌സ് ഓട്ടോയുടെ മുൻഭാഗം തകർന്നിട്ടുണ്ട്.
CATEGORIES News